ദോഹ: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കറങ്ങിയതിന് 124 പേരെക്കൂടി അറസ്റ്റ് ചെയ്തു നിയമനടപടിക്കായി പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം. സാംക്രമിക രോഗബാധകള്‍ തടയുന്നതിനുള്ള 1990ലെ 17ാം നമ്പര്‍ നിയമം അനുസരിച്ചാണ് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. രണ്ടു ലക്ഷം റിയാല്‍ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി തുടരുകയാണ്. ഇതേവരെ 674 പേര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര് എന്ന നിര്‍ദേശം ലംഘിച്ചതിന് 10 പേര്‍ക്കെതിരെയും ഇന്നു നടപടി എടുത്തു. ഇതോടെ ഈ വിഭാഗത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
ഖത്തറില്‍ കൊറോണയുടെ രണ്ടാം തരംഗം ഒഴിവാക്കാന്‍ ശക്തമായ നടപടികളാണ് പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സ്വീകരിക്കുന്നത്.
Comments