മൊഗാദിഷു : സെമാലിയയിൽ ചാവേറാക്രമണത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മൊഗാദിഷുവിലെ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
ചാവേർ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനത്തിൽ റെസ്റ്റോറന്റ് കെട്ടിടം പൂർണ്ണമായും തകർന്നു.
ഭീകര സംഘടനയായ അൽ ഷബാബാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ ഷബാബ് പ്രസ്താവന പുറപ്പെടുവിച്ചു.
അൽഖായ്ദയുമായി അടുത്ത ബന്ധമുള്ള ഭീകര സംഘടനയാണ് അൽ ഷബാബ്. അടുത്തിടെയായി പ്രദേശത്തെ സാധാരണക്കാർക്കും, സൈനികർക്കും നേരായ ഭീകരരുടെ ആക്രമണങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സൈനികർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 13 സൈനികരാണ് മരിച്ചത്.
Comments