ഉത്തരാഖണ്ഡ് : ബദരിനാഥ ക്ഷേത്രത്തിന്റെ അടച്ചുപൂജ കഴിഞ്ഞു. വ്യാഴാഴ്ച 3:35 നാണ് പൂജ കഴിഞ്ഞ് ക്ഷേത്രനട അടച്ചത്. ദേവസ്ഥാനം ബോർഡാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ഏപ്രിൽ 30 ന് ആയിരുന്നു ക്ഷേത്രം തുറന്നത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ബദരിനാഥ ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി നിമ്മാണം ആരംഭിച്ച ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ്ന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു.മദ്ധ്യമഹേശ്വർ മന്ദിറിന്റെ അടച്ചുപൂജ വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് കഴിഞ്ഞത്. കേദാർനാഥ ക്ഷേത്രവും ഗംഗോത്രി ക്ഷേത്രവും കഴിഞ്ഞ ദിവസം അടച്ചിരുന്നു.
Comments