കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ചികിത്സാസഹായം കൈമാറി. കോട്ടയം കങ്ങഴ പത്തനാട് സ്വദേശി അശ്വതിക്കാണ് ചികിത്സാസഹായം നല്‍കിയത്. കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് സമാഹരിച്ച 80000 രൂപ അശ്വതിയുടെ ഭവനത്തിലെത്തി അഡ്വൈസറി ബോർഡ് അംഗം രാജശേഖരൻ നായർ, മുൻ ട്രഷറർ ആർ ജി ശ്രീകുമാർ, മംഗഫ് കോഓർഡിനേറ്റർ ജോജി, പഞ്ചായത്ത് മെംബർ ശാരദ ടീച്ചർ, കോട്പാക് അംഗം രാഹുൽ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈമാറി.
Comments