യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1262 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.പുതുതായി 771 പേർ രോഗമുക്തി നേടിയതായും ഒരാൾ കൂടി മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ മരണസംഖ്യ 548 ആയി. അകെ രോഗബാധിതരുടെ എണ്ണം 1,57,785 .ഇതിൽ 1,48,080. രോഗമുക്തി നേടി,നിലവിൽ ചികിത്സയിൽ ഉള്ളത് 9,157 പേരാണ്.24 മണിക്കൂറിനിടെ133,003 കൊറോണ പരിശോധനകൾ നടത്തിയതോട യുഎഇയിൽആകെ പരിശോധന 1.5 കോടിയിലധികം പിന്നിട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയയം അറിയിച്ചു.. യുഎഇയിൽ കൊറോണ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നുണ്ട്
Comments