കുവൈറ്റ് സിറ്റി – പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹൃവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. ശ്രുതി ഹരീഷിന്റെ ആമുഖ പ്രസംഗത്തോടു കൂടി ആരംഭിച്ച ചടങ്ങ് പ്രമുഖ HRD ട്രെയിനർ മധു ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ജിതേഷ് എം വാര്യർ അദ്ധ്യഷത വഹിച്ച യോഗത്തിൽ മാസ്റ്റർ ജ്യോതിഷ് അപ്പുകുട്ടൻ സ്വാഗത പ്രസംഗം നടത്തുകയും കുമാരി ആൻ മരിയൻ ജിജു ശിശുദിന സന്ദേശം നൽക്കുകയും ചെയ്തു. ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് പൽപക് പ്രസിഡന്റെ പി.എൻ. കുമാർ , ജന.സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷാധികാരി സുരേഷ് മാധവൻ, വനിതാ വേദി കൺവീനർ ബിന്ദു വരദ, ബാലസമിതി ജോയിന്റ് കൺവീനർ വിമല വിനോദ്, കുമാരി ചന്ദന സതീഷ് എന്നിവർ സംസാരിച്ചു. അഭിരാം ശബരി നന്ദി പ്രകാശനം നടത്തി .
Comments