പാരീസ്: സുരക്ഷ ഉദ്യോഗസ്ഥർക്ക് സംരക്ഷണവുമായി ഫ്രഞ്ച് ഭരണകൂടം. പാരീസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ഇസ്ലാമിക ഭീകരരുടെ ഗൂഢ നീക്കത്തെ തടയാൻ സർക്കാർ പ്രത്യേക ബില്ല് കൊണ്ടുവന്നു. പാരീസില്‍ നടക്കുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കാനെത്തിയ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
രാജ്യം കടുത്ത ഇസ്ലാമിക ഭീകരതയില്‍ പെട്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും ഭീഷണി ഉയരുന്നു. ഇത് കണക്കിലെടുത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, മറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നനടപടികള് നിയമവിരുദ്ധമാണെന്ന് ഫ്രഞ്ച് ഭരണകൂടം അറിയിച്ചു.
ഇതിനിടെ വിവിധ വിഷങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ക്രൂരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സാധിക്കുന്ന നടപടികളും ബില്ലുമൂലം തടസ്സപ്പെടുമെന്ന് പൊതു സംഘടനകള്‍ ആരോപിച്ചു. ഈഫല്‍ ടവറിന് സമീപം നടന്ന പ്രകടനങ്ങളില്‍ ക്യാമറയിലും മൊബൈലിലും ചിത്രം പകര്‍ത്തിയവര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു.
Comments