തിരുവനന്തപുരം: ശബ്ദരേഖാ ചോർച്ചയിൽ സ്വപ്നയുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രത്യേക സംഘം ജയിൽ വകുപ്പിന് കത്ത് നൽകും. ജുഡീഷ്യൽ അന്വേഷണത്തിൽ കഴിയുന്ന സ്വപ്നയുടെ മൊഴി എടുക്കാൻ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയിൽ വകുപ്പോ ആയിരിക്കണം കോടതിയുടെ അനുമതി വാങ്ങേണ്ടത്.
കഴിഞ്ഞ ദിവസമാണ് സ്വപ്നയുടെ ശബ്ദരേഖാ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സൈബർ വിദഗ്ധർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ശബ്ദ രേഖാ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ശബ്ദരേഖാ ചോർച്ചയിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി ആരംഭിച്ചതിന് പിന്നാലെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. സംസ്ഥാന പോലീസ് ജയിൽ വകുപ്പുകളിൽ നിന്ന് കാര്യമായ അന്വേഷണം നടക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇഡി നേരിട്ട് അന്വേഷണത്തിനൊരുങ്ങിയത്.
Comments