ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 90,95,807 ആയി ഉയർന്നു.
പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 501 പേരാണ് മരിച്ചത്. കൊറോണയെ തുടർന്ന് 1,33,227 പേർക്കാണ് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.
4,40,962 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 85,21,617 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 13,17,33,134 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ സി എം ആർ അറിയിച്ചു.
Comments