ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തിലും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉത്തര്‍പ്രദേശിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. മിര്‍സാപൂരില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഉത്തര്‍പ്രദേശിലെ വികസനത്തിന് വിട്ടുവീഴ്ചയില്ലെന്നാണ് വിവിധ പദ്ധതികള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങി വരവും അവര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. ഉത്തര്‍പ്രദേശ് പോലെ വളരെ വലിയ ഒരു സംസ്ഥാനത്ത് യോഗി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, മൂവായിരം ഗ്രാമങ്ങള്‍ക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിന്ധ്യാചലത്തിന്റെ താഴ്വാരത്തിലെ ജില്ലകളായ മിര്സാപൂരിലേയും സോണഭദ്രയിലേയും കാലങ്ങളായുള്ള ജലദൗര്‍ലഭ്യമാണ് പരിഹരിക്കപ്പെടുന്നതെന്ന് പദ്ധതിയ്ക്ക് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 5500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലസേചന പദ്ധതിയാണ് നടപ്പാക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിമൂലം 2995 ഗ്രാമങ്ങളിലേക്ക് ജലമെത്തും.
Comments