കണ്ണൂർ : ചെറുപുഴയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തി എസ്ഐ. ചെറുപുഴ എസ്ഐ ബിനീഷ് കുമാറാണ് കച്ചവടക്കാരെ അസഭ്യം പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പെട്ടിവണ്ടിയിൽ പഴങ്ങൾ കച്ചവടം ചെയ്യുന്നവരെയാണ് എസ്ഐ അസഭ്യം പറഞ്ഞത്.
ക്ഷുഭിതനായ എസ്ഐയോട് വണ്ടിമാറ്റം എന്ന് കച്ചവടക്കാർ പറഞ്ഞിട്ടും അസഭ്യം പറയുന്നത് തുടരുകയായിരുന്നു. ചീത്തവിളിക്കരുതെന്ന് പറഞ്ഞ കച്ചവടക്കാരനെ എസ്ഐ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചീത്ത വിളിച്ചാൽ മൂക്കിൽ കയറ്റുമോ എന്നും ഡയലോഗ് അടിച്ചാൽ ചവിട്ടിയൊടിക്കുമെന്നുമായിരുന്നു എസ്ഐയുടെ ഭീഷണി.
അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വീഡിയോ കൃത്രിമമാണെന്ന് ആരോപിച്ച് എസ്ഐയും രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ എസ്ഐയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments