ന്യൂഡൽഹി : ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ . കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം 60% ഫലപ്രാപ്തിയുണ്ടെന്നാണ് സൂചന . ഭാരത് ബയോടെക് ആണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വാക്സീൻ നിർമിക്കുന്നത്.
50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലാണ് ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ , സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരം ലഭിക്കുക.ഫലപ്രാപ്തി 50 ശതമാനത്തിൽ താഴെയാകാൻ സാധ്യത വളരെ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നതായി ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പറഞ്ഞു.
രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 ആൾക്കാരിലാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പങ്കാളിത്തത്തോടെയാണ് പരീക്ഷണം . അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മധ്യത്തോടെ വാക്സീൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു
Comments