ഒമാനിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഫീസും പിഴയുമടക്കാതെ ജന്മനാനാടുകളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 7689 പേരാണ് . നവംബർ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ തുടങ്ങിയത്. അഞ്ചുദിവസത്തിനുള്ളിലാണ് ഇത്രയുംപേർ രജിസ്റ്റർ ചെയ്തെതന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.രജിസ്റ്റർ ചെയ്തവരിൽ 3263 പേർ ജോലിയില്ലാത്തവരാണ്.253 പേർ തൊഴിൽ പെർമിറ്റ് റദ്ദായവരുമാണ്.നാട്ടിലേക്ക് ഫീസും പിഴയുമില്ലാതെ മടങ്ങുന്നതിനുള്ള പദ്ധതിയുടെ ആനുകൂല്യം ഡിസംബർ 31 വരെയാണ് ലഭിക്കുക ക.www.manpower.gov.om എന്ന വെബ്സൈറ്റിലോ സനദ് സര്‍വീസ് സെന്ററുകള്‍ വഴിയോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റസിഡന്‍സ് കാര്‍ഡ്, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും.
Comments