ലോക രാജ്യങ്ങളുടെ പൈതൃകവും കലയും സംസ്കാരവും ഭക്ഷണ രീതികളും അടുത്തറിയാൻ അബുദാബി അൽ വത്ബയിൽ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി.കലാസാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികൾ സമ്മേളിക്കുന്ന ഉത്സവം 3 മാസം നീണ്ടുനിൽക്കും. ന്ത്യയടക്കം 25 രാജ്യങ്ങളുടെ വലിയ പവലിയനുകളാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം.ദിവസേന രാത്രി അര മണിക്കൂർ ഇടവിട്ടുള്ള ലേസർഷോയും രാത്രി 9ന് വെടിക്കെട്ടുമൊരുക്കിയിട്ടുണ്ട്.യുഎഇ ദേശീയ ദിനത്തിനും പുതുവർഷത്തിനും പ്രത്യേക പരിപാടികൾ അരങ്ങേറും.3500 കലാസാംസ്കാരിക പരിപാടികൾ, 500 ലേസർ ഷോകൾ, കുട്ടികൾക്കായി 100 ശിൽപശാലകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.രാജ്യാന്തര തലത്തിലുള്ള 40 കലാ സംഘങ്ങളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണു പരിപാടികൾ.കോറോണ മാനദണ്ഡങ്ങൾ പാലിച്ചാണു പ്രദർശനം . .പ്രവേശനം വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ്. ടിക്കറ്റ് നിരക്ക് 5 ദിർഹമാണെങ്കിലും ഭിന്നശേഷിക്കാർക്കും 3 വയസ്സിനു താഴെയുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും.
Comments