തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. പ്രകടന പത്രിക എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പ്രകാശനം ചെയ്തു.
10 ലക്ഷം പേർക്ക് ജോലി , എല്ലാ വീടുകളിലും ഇന്റർനെറ്റ് , കൊറോണ വാക്സിൻ ഫലപ്രദമായി ജനങ്ങളിലെത്തിക്കും, ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപയായി വർധിപ്പിക്കും, 60 വയസ് കഴിഞ്ഞ എല്ലാവർക്കും ക്ഷേമ പെൻഷൻ , കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട് പ്രകടന പത്രികയിൽ .
അതേ സമയം നിലവിൽ സർക്കാരിനെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്
Comments