റിയാദ് : സൗദി അറേബ്യയിൽ കൊറോണ രോഗമുക്തി നിരക്ക് 97 ശതമാനം ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 445 പേർ കൂടി കൊറോണയിൽ നിന്നും പൂർണ്ണമായും സുഖം പ്രാപിച്ചതോടെയാണ് രോഗമുക്തി നിരക്ക് ഉയർന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 343816 കടന്നു.
അതോടൊപ്പം പുതിയതായി 231 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് സൗദിയിൽ രേഖപ്പെടുത്തിയിയിട്ടുള്ളത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 355489 ആയതായി ആരോഗമന്ത്രാലയം അറിയിച്ചു.
16 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5796 ആയി.
നിലവിൽ 5877 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 765 എണ്ണം ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Comments