ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ അഭയാര്‍ത്ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹൈക്കമ്മീഷന് ചുമതലയില്‍ ഫിലിപ്പോ ഗ്രാന്‍ഡി തുടരും. ഐക്യരാഷ്ട്ര പൊതു സഭയാണ് ഫിലിപ്പോ ഗ്രാന്‍ഡിയുടെ കാലാവധി അടുത്ത രണ്ടര വര്‍ഷത്തേക്ക് നീട്ടി നല്‍കിയത്.
‘ ആഗോളതലത്തിലെ അഭയാര്‍ത്ഥി സുരക്ഷാ കാര്യങ്ങളുടെ ചുമതല ഫിലിപ്പോ ഗ്രാന്ഡിയെ തന്നെ അടുത്ത രണ്ടര വര്‍ഷത്തേക്ക് ഏല്‍പ്പിക്കാന്‍ സഭ തീരുമാനിച്ചിരിക്കുന്നു. കാലാവധി നീട്ടി നല്കുന്ന പ്രക്രീയയാണ് നടപ്പാക്കിയത്.’ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടാറസിന്റെ ശുപാര്‍ശ സഭ പാസ്സാക്കുകയായിരുന്നു. ഇറ്റലി സ്വദേശിയായ ഗ്രാന്‍ഡി 2016 മുതല്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. ഐക്യരാഷ്ട്ര സഭയില്‍ മുപ്പതുവര്‍ഷത്തെ സേവനപരിചയമുള്ള സുപ്രധാന ഉദ്യോഗസ്ഥനാണ് ഫിലിപ്പോ ഗ്രാന്‍ഡി.
Comments