തിരുവനന്തപുരം : അതിവേഗ തീവണ്ടിപാതക്കുള്ള കെ – റെയിൽ പദ്ധതിയിൽ കോടികളുടെ കൊള്ളക്ക് നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം നിരസിച്ച പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം . ഭൂമി പണയം വെച്ച് വായ്പ എടുത്താൽ അതു വഴി കമ്മിഷനടിക്കാനാണ് ശ്രമം. റവന്യൂ മന്ത്രി എതിർത്തിട്ടും ചീഫ് സെക്രട്ടറി യോഗം വിളിച്ച് ഭൂമി ഏറ്റെടുക്കലിന് അനുമതി നൽകി. പദ്ധതിയെക്കുറിച്ച് സർവകക്ഷി യോഗം വിളിക്കണമെന്നും ഭൂമി ഏറ്റെടുക്കൽ നിർത്തിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, ബാർ കോഴ വിഷയത്തിൽ ബിജു രമേശിന്റെ ആരോപണങ്ങളിൻ മേൽ ഗവർണർക്ക് കത്തുനൽകിയെന്ന് ചെന്നിത്തല പറഞ്ഞു. കോടതിയുടെ പരിഗണനയിലാണ് ബാർ കോഴ വിഷയമെന്നും നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും ഗവർണറെ അറിയിച്ചു. ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി
Comments