കോഴിക്കോട്: തനിക്കെതിരായ കൈക്കൂലി വിവാദം സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് എം.കെ രാഘവന് എംപി. വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് യുഡിഎഫ് നേതാക്കളെ കേസില്‍ കുടുക്കുകയാണ്. കേസ് കാണിച്ച് സര്‍ക്കാര്‍ പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും എം.കെ രാഘവന് എംപി വ്യക്തമാക്കി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കൈക്കൂലി ആരോപണവുമായി ചിലര്‍ തനിക്കെതിരെ രംഗത്ത് വന്നത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു അന്ന് ഉയര്‍ന്ന് വന്ന ആരോപണം. എന്നാല്‍ ആരോപണങ്ങളെ തള്ളിക്കളയുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ക്ക് തന്നെ വിശ്വാസമുണ്ടെന്നും എംപി പറഞ്ഞു.
സര്‍ക്കാര്‍ ഇപ്പോള്‍ വില കുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നത്. എകെജി സെന്ററില്‍ നിന്നുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഏത് തരം അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് എം.കെ രാഘവന് പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനാണ് യുഡിഎഫ് നേതാക്കളെ കേസില്‍ കുടുക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും വ്യക്തമാക്കി.
Comments