കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും ആക്രമണം. ബമിയാൻ നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും നഗരവാസികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മാർക്കറ്റിനകത്തുണ്ടായ സ്‌ഫോടനത്തിൽ 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റോഡ് സൈഡിൽ ഒളിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർക്കറ്റിൽ വളരെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തവാദിത്വം ഇതുവരെ ഒരു ഭീകര സംഘനകളും ഏറ്റെടുത്തിട്ടില്ല. ഷീതി ഹസാര ന്യൂനപക്ഷ വിഭാഗങ്ങളുടെ കേന്ദ്രമാണ് ബമിയാൻ. പ്രതിവർഷം ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന സ്ഥലം കൂടിയാണിത്. അഫ്ഗാനിസ്താനിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
Comments