കൊറോണ കാലത്തെ കുട്ടികളിലെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സയൻസ് ഇന്ത്യാ ഫോറം അബുദാബി ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലെ വിദഗ്ധരടക്കമുള്ള നിരവധിപ്പേർ ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ നിരവധി സാഹചര്യങ്ങളിലൂടെയാണ് കൊറോണ കാലത്ത് കുട്ടികൾ കടന്നുപോകുന്നത്. ഇത് മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അഹല്യ ഹോസ്പിറ്റൽ സ്പെഷ്യലിസ്റ്റ് സൈക്യാർട്ടിസ്റ്റ് ഡോ:കെ.കെ.മുരളീധരൻ വ്യക്തമാക്കി. സൈക്കോളജിസ്റ്റ് ശാലിനി.കെ.നായർ, ശിശുരോഗവിദഗ്ധ ഡോ: ചാന്ദ്നി പ്രദീപ്, സയൻസ് ഇന്ത്യാ ഫോറം അബുദാബി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകള്‍ കാണാനും വായിക്കാനും ജനം ടിവി മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്യൂ.
Comments