മനാമ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ബഹ്റൈനിൽ എത്തും. ബഹ്റൈന്‍ പുറമേ, യു.എ.ഇ, സീഷെൽസ് എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ബഹ്‌റൈൻ സന്ദർശനം. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിെൻറ ആദ്യ ബഹ്‌റൈൻ സന്ദർശനമാണ് ഇത്.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാറിെൻറയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്‌റൈൻ സർക്കാരിനെ അറിയിക്കും. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്ച അദ്ദേഹം യു.എ.ഇയിലേക്ക് പോകും. 27, 28 തീയതികളിലാണ് സീഷെൽസ് സന്ദർശനം.
ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Comments