ഇസ്രായേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും,ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അടുത്ത വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു.ഐറിഷ് സമാധാന നൊബേൽ പുരസ്കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിര്‍ദേശം ചെയ്തത്.വടക്കന്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയായിരുന്ന ട്രിംബിള്‍ 1998 -ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയത്.സെപ്തംബറിലാണ് യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്രബന്ധം ബന്ധം പുനഃസ്ഥാപിച്ചത്. വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍.യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയുമാണ് പ്രതിനിധികളായി കരാറുകളിൽ ഒപ്പിട്ടത്.
Comments