ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായായി യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അൽ ഷാതി കൊട്ടാരത്തിൽ സ്വീകരിച്ചു. .ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം, സഹകരണം സംബന്ധിച്ചും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
കൂടാതെ, കൊറോണ വ്യാപനത്തെ തുടർന്ന് ഇരുരാജ്യങ്ങളിലെയും മാറ്റങ്ങളും പ്രതിരോധ നടപടികളും വിലയിരുത്തി. രാജ്യാന്തര വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ പങ്കുവച്ചു.ഇരു രാജ്യങ്ങളുടെയും വളർച്ചയിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ഷെയ്ഖ് മുഹമ്മദിന് കൈമാറി.മോദിക്കും ഇന്ത്യൻ ജനതയ്ക്കും ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നു.യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, അബുദാബി എക്സിക്യുട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, അബുദാബി കിരീടാവകാശിയുടെ കോർട്ടിലെ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക്, ഇന്ത്യൻ പ്രതിനിധി സംഘം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു
Comments