അബുദാബിയിൽ തൊഴിൽ കരാറുകളിൽ തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങൾ പൂർണമായിരിക്കണം. വേതനം തൊഴിൽ സമയം, തസ്തിക എന്നിവ കരാറുകളിൽ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു.ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾ കരാറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു മുന്നോടിയായി കമ്പനികൾ നൽകുന്ന തൊഴിൽ വാഗ്ദാന പത്രിക കരാറും തമ്മിൽ താരതമ്യം ചെയ്യണം. വ്യത്യാസമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം.തൊഴിലാളികളുടെ ഔദ്യോഗിക രേഖയാണു തൊഴിൽ കരാർ. തൊഴിൽ തർക്കമുണ്ടായാൽ ഇതു പ്രധാന തെളിവാണ്.തൊഴിലാളി രാജ്യത്ത് എത്തിയാൽ 60 ദിവസത്തിനകം കരാർ നടപടി പൂർത്തിയാക്കണം.കരാറുകൾ സാക്ഷ്യപ്പെടുത്താൻ തസ്ഹീൽ സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. 60 ദിവസം പിന്നിട്ടാൽ,വൈകിയ ഓരോ മാസത്തിനും തൊഴിലുടമയിൽ നിന്നു 100 ദിർഹം വീതം പിഴ ഈടാക്കും.ചില പ്രത്യേക പദ്ധതികൾക്കുള്ള കരാറുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.
Comments