മംഗളൂരു : പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയ്ക്ക് സിന്ദാബാദ് വിളിച്ച് മംഗളൂരുവിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും . മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനാചാരണത്തിനോടനുബന്ധിച്ചാണ് ഇത്തരം ചുവരെഴുത്തുകൾ നഗരത്തിൽ പ്രത്യേക്ഷപ്പെട്ടത് .
“സംഘികളോടും മനുവാദികളോടും ഇടപെടുവാൻ ലഷ്കർ-ഇ-ത്വയിബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്” എന്ന വാക്യത്തിനൊപ്പം “ലഷ്കർ സിന്ദാബാദ്” എന്ന ഹാഷ്ടാഗും വരച്ചിട്ടുണ്ട്.ഇന്ന് പുലർച്ചെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.മനുസ്മൃതി പിന്തുടരുന്ന ഹിന്ദുക്കളെയാണ് മനുവാഡികൾ എന്ന് സൂചിപ്പിക്കുന്നത് .
മംഗളൂരുവിലെ സർക്യൂട്ട് റോഡിലുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ചുമരിലാണ് ഇത് കണ്ടത്. ഖദ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെക്ഷൻ 153, പൊതു സ്വത്ത് നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
Comments