പത്തനംതിട്ട: പരമ്പരാഗതമായി യുഡിഎഫിനേയും എല്‍ഡിഎഫിനേയും പിന്തുണച്ചിരുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ക്രൈസ്തവരെ വേട്ടയാടുകയും ലോകമെങ്ങും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി ഇന്ന് യുഡിഎഫിന്റെ ഘടക കക്ഷിയാണ്. മുസ്ലിം ലീഗിന്റെ അപ്രമാദിത്വമാണ് യുഡിഫില്‍ എന്നും സുരേന്ദ്രന് പറഞ്ഞു. എന്‍ഡിഎയുടെ പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത ന്യൂനപക്ഷങ്ങളെ പറഞ്ഞ് പറ്റിച്ച് അവരുടെ വോട്ട് തേടി അധികാരത്തില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇരുമുന്നണികളുമെന്നും അത് ഇത്തവണ അവസാനിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം ആസ്വസ്ഥരാണ്. മുസ്ലിം വര്‍ഗീയ ശക്തികളാണ് യുഡിഎഫിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. വിദേശ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ഒപ്പം ലവ് ജിഹാദിലൂടെ ക്രൈസ്തവ പെണ്‍കുട്ടികളെ മതം മാറ്റുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി കേരത്തില്‍ യുഡിഎഫിന്റെ സഖ്യ കക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ ക്രൈസ്തവരെ ആക്രമിക്കുന്നവരാണ് യുഡിഎഫിന് ഒപ്പമുള്ളത്. പിന്നെ എങ്ങനെയാണ് ക്രൈസ്തവ സഹോദരങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കുകയെന്ന് സുരേന്ദ്രന് ചോദിച്ചു. മത ന്യൂനപക്ഷങ്ങള്‍ ഇത്തവണ ബിജെപിയോടൊപ്പമാണെന്നും ഭാവി രാഷ്ട്രീയത്തിന്റെ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും അദ്ദേഹം വ്യകത്മാക്കി.
Comments