ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ നാല് സർക്കാർ ജീവനക്കാർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ എഞ്ചീനിയറിംഗ് സർവ്വീസസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട നാല് പേരും. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിലെത്തിയ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
നാല് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Comments