തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയന്റെ നിഷ്കളങ്കത കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്. സത്യം പുറത്തുവരണം എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നുവെന്ന് വിജയരാഘവന് ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായതോടെ സിപിഎം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ വെള്ളപൂശി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിജയരാഘവന് രംഗത്തെത്തിയത്.
അതേസമയം, ആര്‍ക്കെതിരെയും നീങ്ങാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പങ്കില്ലെങ്കില്‍ അന്വേഷിക്കില്ലെന്നും വ്യക്തമാക്കിയ മുരളീധരന് മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
Comments