കൊല്‍ക്കത്ത: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ വ്യാപക റെയ്ഡ്. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലുമായി 45 ഇടങ്ങളിലാണ് സി.ബി.ഐ സംഘം ഒരേ സമയം റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ രണ്ട് ജനറല്‍ മാനേജര്‍മാരടക്കം നിരവധി പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം കമ്പനിയുടെ സെക്യൂരിറ്റി ഇന്‍ ചാര്‍ജ്ജ്, മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
കല്‍ക്കരി കുഭകോണവുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കല്‍ക്കരി തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
Comments