ന്യൂയോര്‍ക്ക്: കൊറോണയില്‍ ആര്‍ക്കാണ് പ്രതിരോധ ശേഷി കൂടുതലെന്ന ചോദ്യത്തിനുത്തരം അമേരിക്കയിലെ സഹസ്രകോടീശ്വരന്മാര്ക്കെന്ന് സാമ്പത്തിക പഠനം. കൊറോണ ലോകം മുഴുവന്‍ നിശ്ചലമാക്കിയ കാലഘട്ടത്തിലും കൊറോണയ്ക്കെതിരെ പോരാടിതളരുമ്പോഴും കോടീശ്വരന്മാര് പണം സമ്പാദിക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോളിസി സ്റ്റഡീസിലെ ചുക് കോളിന്‍സാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൊറോണ ലോകത്ത് വ്യാപിച്ച മാര്‍ച്ച് മാസം മുതലുള്ള കണക്കാണ് കോളിന്‍സ് വിശകലനം ചെയ്തത്. സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, വാറന്‍ ബഫറ്റ്, ഇലോണ്‍ മസ്ക്, ജെഫ് ബെസോസ് എന്നിവരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെയെല്ലാവരുടേയും വരുമാനത്തില്‍ ഒട്ടാകെ 73 ലക്ഷം കോടിരൂപയുടെ വരുമാന വര്‍ദ്ധനയാണ് ഉണ്ടായത്. 34 ശതമാനം വര്‍ദ്ധനയാണ് ഇവര്‍ക്ക് ഉണ്ടായത്. ഇവരില്‍ അധികം നേട്ടമുണ്ടാക്കിയത് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കാണ്. രണ്ടാമന് ആമസോണിന്റെ ജെഫ് ബെസോസാണ്.
2008ലെ ആഗോളസാമ്പത്തിക തകര്‍ച്ചയില്‍ ഇവരെല്ലാം നഷ്ടം നികത്താന്‍ മൂന്ന് വര്‍ഷമെടുത്ത കണക്കും കോളിന്‍സ് താരതമ്യം ചെയ്യുന്നുണ്ട്. ആകെ 650 കോടീശ്വരന്മാരാണ് കോളിന്‍സിന്റെ പട്ടികയിലുള്ളത്. ഇതില്‍ 47പേര് പുതിയവരാണ്. 11പേര് സാമ്പത്തികമായി കടബാദ്ധ്യതയുള്ളവരായി കണ്ട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.
Comments