കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യ വിവരം കൈമാറാനുണ്ടെന്ന് പ്രതികളായ സ്വപ്നയും സരിത്തും കോടതിയില്‍. അഭിഭാഷകന് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. കൊച്ചിയിലെ എ.സി.ജെ.എം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
ചുറ്റും പോലീസുകാര്‍ ഉള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒന്നും പറയാനാകുന്നില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ വഴി കാര്യങ്ങള്‍ എഴുതി നല്കാന് നിര്‍ദ്ദേശിച്ച കോടതി അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കുകയും ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എം. ശിവശങ്കറിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിവശങ്കറിനെ 7 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ വിധി പറയും.
Comments