തിരുവനന്തപുരം: വിജിലൻസിനെതിരെ വിമർശനവുമായി കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. കെഎസ്എഫ്ഇ ചിട്ടികളുടെ പ്രവർത്തന രീതികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളിൽ പരിശോധന നടത്താനെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വിജിലൻസ് സംഘം റെയ്ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടർന്ന് ബ്രാഞ്ചുകളിൽ കെ എസ് എഫ് ഇ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിൽ ഉണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമുള്ള മറ്റൊരും വീഴ്ച്ചയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതല്ലാതെ മറ്റെന്തെങ്കിലും വിജിലൻസ് കണ്ടെത്തിയിട്ടുണ്ടൈങ്കിൽ അവർ അക്കാര്യം അറിയിക്കട്ടെ. അക്കാര്യം സംബന്ധിച്ച് അപ്പോൾ പ്രതികരിക്കാമെന്നും ഫിലിപ്പോസ് തോമസ് കൂട്ടിച്ചേർത്തു.
Comments