വിയന്ന: വടക്കന്‍ കൊറിയയുടെ ചാരന്മാര് യൂറോപ്പില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന കേന്ദ്രീകരിച്ചാണ് വടക്കന്‍ കൊറിയയുടെ ചാരന്മാര് സജീവമായി പ്രവര്‍ത്തിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്റ്സ് എന്ന് വിളിക്കപ്പെടുന്ന കൊറിയയുടെ കുപ്രസിദ്ധരായ 10 പേരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഒരാള്‍ എപ്പോഴും വിയന്നയ്ക്ക് പുറത്ത് യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്തുണ്ടായിരിക്കും. ഇവരാണ് കിം ജോംഗ് ഉന്നിന് കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു.
കാലങ്ങളായി ലോകത്തെ വിവിധ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയ വടക്കന്‍ കൊറിയയുടെ പല നീക്കങ്ങളും ഓസ്ട്രിയ കേന്ദ്രീകരിച്ചാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ അമേരിക്കയിലെ ഭരണമാറ്റം കൊറിയയുടെ ആയുധപദ്ധതികളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രത്യാശയാണ് വടക്കന്‍ കൊറിയയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊറിയന്‍ ചാരന്മാര് ഏതു രാജ്യത്ത് പോയാലും സ്വന്തം രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കലിനാണ് ഊന്നലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
സ്വിറ്റ്സര്‍ലാന്റ് കേന്ദ്രീകരിച്ച് കിംമ്മിന്റെ കുടുംബം താമസിച്ചതും ഉന്നതവിദ്യാഭ്യാസം നേടിയതും പലരും അറിഞ്ഞിട്ടുപോലുമില്ലെന്നും അത്ഭുതപ്പെടുത്തുന്നു. നിലവില്‍ സാമ്പത്തികമായി വന്‍ തകര്‍ച്ചയിലാണ് കൊറിയയെന്നും ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായി 80 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം രാജ്യത്തെ ബാധിച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ വടക്കന്‍ കൊറിയ നയംമാറ്റം നടത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
Comments