തിരുവനന്തപുരം : സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച നടൻ മോഹൻലാലിനെതിരെ കമ്മ്യൂണിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും . കർഷക പ്രതിഷേധത്തിനെതിരെ സംസാരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മോഹൻലാലിനെയും ,സൈന്യത്തെയും അപമാനിക്കാൻ ശ്രമിക്കുന്നത് .
കഴിഞ്ഞ ദിവസമാണ് ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ പതാക ദിനം ഓർമ്മിപ്പിച്ചും, സൈനികരെ ആദരിച്ചും പോസ്റ്റിട്ടത് . ‘ ഇന്ത്യക്ക് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായാണ് പതാക ദിനം ആചരിക്കുന്നത് ‘ ഇങ്ങനെ തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് .
യുദ്ധത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ പുനരധിവാസം ,ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം എന്നിവയെ കുറിച്ചും മോഹൻലാൽ സൂചിപ്പിച്ചിരുന്നു . ദേശസ്നേഹികളായവർ ഇതിനെ മാനിച്ച് കമന്റുകളിട്ടപ്പോഴാണ് മോഹൻലാലിനെയും , ഇന്ത്യൻ സൈന്യത്തെയും അപമാനിക്കുന്ന രീതിയിൽ കമ്മ്യൂണിസ്റ്റുകളും ,ഇസ്ലാമിസ്റ്റുകളും കമന്റുകളിട്ടിരിക്കുന്നത് .
സൈന്യത്തിനു മാത്രമല്ല കർഷകനും വില നൽകണമെന്നും ,അതിനു വേണ്ടി കേണൽ കൂടിയായ മോഹൻലാൽ ശ്രമിക്കണമെന്നും മറ്റുമാണ് കമന്റുകൾ . അനർഹമായാണ് സൈനിക ബഹുമതി നൽകിയത് എന്ന മട്ടിലും ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ ആക്ഷേപിക്കുന്നുണ്ട് . അതേ സമയം മോഹൻലാലിനെതിരെ നടക്കുന്നത് ബോധപൂർവ്വമുള്ള നീക്കമാണെന്നത് വ്യക്തമാണ് . മമ്മൂട്ടിയടക്കം മറ്റ് താരങ്ങളാരും പ്രതികരിക്കുന്നില്ലെങ്കിലും അവർക്കെതിരെ ഇസ്ലാമിസ്റ്റുകളോ ,കമ്മ്യൂണിസ്റ്റുകളോ പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. .
Comments