ഇസ്ലാമാബാദ്: ഇംറാന്‍ മന്ത്രിസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍. പാകിസ്താനിലെ ദുര്‍ഭരണത്തിനെതിരെ പാര്‍ലമെന്റില്‍ നിന്നും കൂട്ടരാജിവെയ്ക്കാനാണ് തീരുമാനം. പ്രധാന പ്രതിപക്ഷമായ ജാമിയത് ഉലുമാ-ഇ-ഇസ്ലാം-ഫസല്‍ പാര്‍ട്ടി നേതാവ് മൗലാനാ ഫസലുര്‍ റഹ്മാനാണ് സഭാംഗങ്ങളോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഈ മാസം 31ഓടെ അംഗങ്ങള്‍ അതാത് പാര്‍ട്ടി നേതാക്കള്‍ക്ക് മുമ്പാകെ എം.പി സ്ഥാനം രാജിവെച്ചുള്ള കത്ത് നല്‍കുമെന്നാണ് സൂചന. ഇതിനിടെ ഇമ്രാന്‍ഖാനെ ജനുവരിക്കുള്ളില്‍ നിലത്തിറക്കുമെന്ന് പ്രഖ്യാപിച്ചുള്ള 11 പ്രതിപക്ഷ കക്ഷികളായ പാകിസ്താന് ഡെമോക്രാറ്റിക് മൂവ്മെന്റ് റാലി ലാഹോറില്‍ നടക്കാനിരിക്കേയാണ് പുതിയ നീക്കം.
‘ എല്ലാ നിയമസഭാ, ലോകസഭാ അംഗങ്ങളും രാജിവെച്ച് ജനാധിപത്യം സംരക്ഷിക്കാനിറങ്ങണം. എല്ലാവരും അവരവരുടെ പാര്‍ട്ടി നേതാക്കളെ രാജിക്കത്ത് ഡിസംബര്‍ മാസം 31ന് മുമ്പായി ഏല്‍പ്പിക്കണം’ മൗലാനാ ഫസലൂര് റഹ്മാനൊപ്പം പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയും പാകിസ്താന് മുസ്ലീം ലീഗ് നവാസ് നേതാവ് മറിയം നാവസും സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
Comments