ഇൻഡ്യയടക്കം 103 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസയില്ലാതെ ഒമാനിൽ സന്ദർശനം നടത്താൻ കഴിയുന്നത്. ഹോട്ടൽ റിസർവ്വേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രക്കുള്ള വിമാനടിക്കറ്റ് എന്നിവ സ്ഥിരീകരിച്ചാൽ 10 ദിവസത്തേക്കാണ് താമസാനുമതി നൽകുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധിമൂലം തളർച്ചയിലായ ഒമാനിലെ ടൂറിസം മേഖലയ്ക്ക് വിസരഹിത പ്രവേശനം എന്ന തീരുമാനം ഉത്തേജകമാകുമെന്ന് കരുതുന്നു. നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഒമാനിൽ വിസയില്ലാതെ സന്ദർശനം നടത്താൻ കഴിയുന്നത്. പ്രകൃതി രമണീയമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമായ ഒമാനിലെ നിരവധി സ്ഥലങ്ങളാണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്
Comments