തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ബിജെപി വനിതാ സ്ഥാനാർത്ഥിക്കും മകൾക്കും നേരെ ആക്രമണം. അതിയൂർ ഗ്രാമപഞ്ചായത്ത് വെൺപകൽ വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ബി അനിത കുമാരിയേയും മകൾ ദിവ്യയേയുമാണ് ആക്രമിച്ചത്. പിന്നിൽ കോൺഗ്രസ് എന്നാണ് ആരോപണം.
നാമനിർദേശ പത്രിക നൽകിയ മുതൽ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് അനിതകുമാരി പറഞ്ഞു. അടിവയറ്റിലും നെഞ്ചിലും മർദ്ദനമേറ്റ അനിതകുമാരിയും മകളും നിലവിൽ അതിയൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
വെൺപകൽ ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു സംഘം ചേർന്ന് ആക്രമണം നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും കൈയേറ്റമുണ്ടായി. സംഭവത്തിൽ നെയ്യാറ്റിങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments