ന്യൂഡൽഹി : പ്രധാനമന്ത്രി കർഷകരുടെ വളയത്തിനുള്ളിലാണെന്ന് മന്ത്രി എം എം മണി . കാർഷിക നിയമം ഉടൻ പിൻ വലിച്ചേ തീരൂ . ആയിരക്കണക്കിനു കർഷകർ ഡൽഹിയിലുണ്ട് . അവർക്ക് പിന്തുണയുമായി കമ്മ്യൂണിസ്റ്റുകാരുമുണ്ട് .
കൃഷിക്കാരെ കുത്തകകൾക്ക് അടിയറ വെക്കുന്ന, അവരുണ്ടാക്കുന്ന ഉൽപന്നങ്ങൾ കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാൻ അവസരം നല്കുന്നതാണ് പുതിയ നിയമങ്ങളെന്ന് എംഎം മണി ആരോപിച്ചു. . ഇവിടെ എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നുണ്ട് .
കൊറോണ കാലത്തുപോലും കേരള ജനതയെ പട്ടിണിക്കിടാത്ത സർക്കാരാണ് കേരളത്തിലേത്. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കാനാണ് ഇവിടെ ശ്രമിക്കുന്നതെന്നും മണി പറഞ്ഞു. കാടാച്ചിറയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
.
Comments