ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം . രണ്ടിടങ്ങളിലായി ക്ഷേത്രങ്ങൾ തല്ലിതകർക്കുകയും ,ക്ഷേത്രാഭരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തു .
മധ്യ ബംഗ്ലാദേശിലെ പബ്ന ജില്ലയിൽ സുജനഗർ ഉപാസിലയ കാളീ ക്ഷേത്രത്തിൽ കടന്ന അക്രമികൾ ക്ഷേത്രത്തിലുണ്ടായിരുന്ന മൂന്ന് വിഗ്രഹങ്ങളും തല്ലിതകർത്തു. സ്വർണ്ണാഭരണങ്ങളും അപഹരിച്ചു . പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി അമിൻപൂർ പോലീസ് സ്റ്റേഷൻ ഓഫീസർ മൊസാമൽ ഹക്ക് പറഞ്ഞു.ക്ഷേത്ര മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് ചന്ദ്ര സൂത്രധറും ,വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ചിറ്റഗോംഗ് ജില്ലയിലെ ചന്ദ്ഗാവിലെ മാ ചാമുണ്ടി ക്ഷേത്രവും അക്രമികൾ തല്ലിതകർത്തു . ക്ഷേത്ര മുതൽ കൊള്ളയടിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു . അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്.
Comments