സോഷ്യല്‍ മീഡിയയിലെ നിത്യ കാഴ്ചയാണ് ഫോട്ടോഷൂട്ടുകള്‍. സാധാരണക്കാരായ പെണ്‍കുട്ടികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുള്ളവരുടെ വ്യത്യസ്തമായ ഫോട്ടോകള്‍ ദിവസവും നമ്മുക്ക് മുന്നിലൂടെ കടന്നു പോകാറുണ്ട്. സേവ് ദി ഡേറ്റു മുതല്‍ പല തരത്തിലുളള ഫോട്ടോഷൂട്ടുകള്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു കിടിലന്‍ മേക്ക് ഓവറാണ് ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പി തുറന്നു കാട്ടിയത്. നമ്മള് കാണുന്ന മിക്ക പെണ്‍കുട്ടികളും സൗന്ദര്യം സംരക്ഷിക്കുന്നവരും അവരുടെ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി പല വഴികള്‍ പരീക്ഷിക്കുന്നവരുമാണ്.
എന്നാല്‍ ഇതൊന്നുമില്ലാതെ സാധാരണ തെരുവില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ മോഡല്‍ ആക്കിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പി. എറണാകുളം ഇടപ്പള്ളിയിലെ സിഗ്നലിലും റോഡിലും മറ്റും സാധനങ്ങള്‍ വിറ്റു നടന്നിരുന്ന രാജസ്ഥാനി പെണ്‍കുട്ടികളിൽ ഒരാളെയാണ് ആകര്‍ഷകമായ മോഡലാക്കി മാറ്റിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രബിനാണ് ഈ പുതുമയക്ക് പിന്നില്‍. വഴിയോരത്തെ ഈ മോഡലിന് ഇതാദ്യത്തെ അനുഭവമാണ്. മേക്ക് ഓവറിനു ശേഷമുളള തന്റെ ചിത്രങ്ങള്‍ കണ്ട് മോഡല്‍ അതിശയിച്ചു പോയ ഒരു സന്ദര്‍ഭം വേറെ കാണില്ല.
ഇത് ഒരു ഫോട്ടോഗ്രാഫറുടെ വിജയം തന്നെയാണ് എന്നതില്‍ സംശയമില്ല. ക്ലാപ്പ് മീഡിയയുടെ ബാനറിലാണ് മഹാദേവന് തമ്പി ഈ ചിത്രങ്ങള്‍ക്ക് ജീവന് നല്‍കിയത്. അയന ഡിസൈന്‍സിന്റെ വകയായി ഷെറിനാണ് ആവശ്യമായ വസ്ത്രങ്ങളും മറ്റും നല്‍കിയിരിക്കുന്നത്. മഹാദേവന് തമ്പിയുടെ സുഹൃത്തും മോഡലായ ബബിത ബഷീറാണ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരിക്കുന്നത്. താരങ്ങള്‍ തന്നെ മോഡലുകളായി നമ്മുക്കു മുന്നിലെത്തുന്ന കാഴ്ചയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മോഡലായി കൊണ്ട് താരമായി മാറിയ ഈ പെണ് കുട്ടി.
Comments