ഇന്ത്യ അടക്കം 25 രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വിസാ രഹിത പ്രവേശനത്തിന് നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ഒമാൻ വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.ജി.സി.സി രാഷ്ട്രങ്ങളിൽ തൊഴിൽ, ടൂറിസ്റ്റ് വിസയുള്ളരാണെങ്കിൽ നിബന്ധനകളില്ലാതെ 103 രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി ലഭിക്കും അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്ട്രങ്ങൾ ജപ്പാൻ എന്നിവിടങ്ങളിൽ സ്ഥിര താമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വിസ കൈവശം ഉള്ളവർക്ക് മാത്രമാണ് ഒമാനിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് അധികൃതരുടെ വിശദീകരണത്തിൽ പറയുന്നു.വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമാക്കി ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ പത്ത് ദിവസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് ഒമാൻ സർക്കാർ പ്രഖ്യാപിച്ചത്. ഹോട്ടൽ റിസർവ്വേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രക്കുള്ള വിമാനടിക്കറ്റ് എന്നിവ സ്ഥിരീകരിച്ചാൽ താമസാനുമതി നൽകും .കൂടുതൽ ദിവസം തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഈടാക്കുകയും ചെയ്യും
Comments