ന്യൂഡൽഹി: കുറ്റാന്വേഷണ രംഗത്ത് കാലോചിതമായ പരിഷ്ക്കാരവുമായി സി.ബി.ഐ. വിവിധ തരം കേസ്സുകളെ സമീപിക്കേണ്ട രീതിയിലാണ് പരിഷ്ക്കരണം വരുത്തിയിരി ക്കുന്നത്. അതാത് മേഖലയിലുണ്ടായിരിക്കുന്ന നിയമമാറ്റങ്ങളും കൂടി കണക്കിലെടുത്താണ് മാന്വൽ പരിഷ്ക്കരണം നടപ്പാക്കിയത്.
പുതിയ മാന്വൽ പ്രകാരം അഴിമതി നിരോധന നിയമത്തിന്റെ കൂടി മാനദണ്ഡം പരിഗണി ച്ചിട്ടുണ്ട്. കേസ്സുകൾ രജിസ്റ്റർ ചെയ്താൽ പരമാവധി ഒൻപത് മാസത്തിനകം തീർക്കണമെന്നാണ് തീരുമാനം. പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് സി.ബി.ഐ അന്വേഷണ മാന്വൽ പരിഷ്ക്കരിക്കുന്നത്. നിലവിൽ അഴിമതി കേസ്സുകൾക്ക് ഒരു വർഷമാണ് പരമാവധി സമയം തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ തലത്തിലെ വകുപ്പ് സെക്രട്ടറിമാരോ ജോയിന്റ് സെക്രട്ടറിമാരോ പ്രതിയാകുന്ന കേസ്സിൽ സി.ബി.ഐയിലെ അഡീഷണൽ ഡയറക്ടർ നിലവാരത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടം ഉണ്ടാകണമെന്നും മാന്വലിൽ പറയുന്നു. മറ്റ് ചെറിയ കേസ്സുകൾ ആറുമാസ ത്തിനകം അന്വേഷണ പൂർത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
അഡീഷണൽ ഡയറക്ടർ പ്രവീൺ സിൻഹയുടെ നേതൃത്വത്തിലാണ് മാന്വൽ പരിഷ്ക്കരണം നടത്തിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളിലും പരിഷ്ക്കാരം വരുത്തിയിട്ടുണ്ട്.
Comments