ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ വ്യാപനം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഊദി വ്യക്തമാക്കി.ഭാവിയില്‍ ഏതെങ്കിലും തലത്തില്‍ അടച്ചിടല്‍ നടപടികള്‍ക്ക് സുപ്രീം കമ്മിറ്റി തീരുമാനമെടുത്താല്‍ ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാകുമെന്നും മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം അകലം ഉറപ്പുവരുത്തുക, വ്യക്തി ശുചിത്വം പാലിക്കുക, കൃത്യമായ ചികിത്സ തേടുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ഡോ. അഹമദ് അല്‍ സഊദി നിര്‍ദേശിച്ചു. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സീന്റെ ആദ്യ ബാച്ച് ബുധനാഴ്ച രാജ്യത്തെത്തും ഡിസംബര്‍ 27 മുതല്‍ വാക്സീനേഷന് ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി ദി അറിയിച്ചു. 15,000 ഡോസ് വാക്സീനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസാണ് ഒരാള്‍ക്ക് നല്‍കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാക്സീനേഷന് കേന്ദ്രങ്ങള്‍ ഏതെന്ന് അറിയിക്കും.
Comments