തിരുവനന്തപുരം: ബാർ കോഴയിലെ വിജിലൻസ് അന്വേഷണ അനുമതിയ്ക്കായി ഗവർണർ ആവശ്യപ്പെട്ട വിശദീകരണം കൈമാറാതെ സർക്കാർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ഫയൽ വിജിലൻസിന് നൽകിയിട്ടില്ല.
കഴിഞ്ഞ സർക്കാരിന്റെ രമേശ് ചെന്നിത്തലയ്ക്കും മന്ത്രിമാരായിരുന്ന കെ ബാബുവിനും വിഎസ് ശിവകുമാറിനും പണം കൈമാറിയെന്ന് ബാർ ഉടമ ബിജു രമേശ് ആരോപിച്ചിരുന്നു. ബാർകോഴ ആരോപണത്തിൽ മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണാനുമതി ആവശ്യപ്പെട്ടാണ് ഫയൽ സർക്കാരിന് കൈമാറിയത്.
ഫയൽ പരിശോധിച്ച ഗവർണർ നിലവിൽ അന്വേഷണ അനുമതി നൽകാനാവില്ലെന്നും നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്നും എന്തെല്ലാം കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് മടക്കി നൽകി. ഇതിലാണ് സർക്കാർ ഇതുവരെയും വിശദീകരണം നൽകാത്തത്. മുൻമന്ത്രിക്കാർക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങളും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments