ഇടുക്കി: നടന് അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്തയാണ് ക്രിസ്തുമസ് ദിനത്തില്‍ മലയാളികളെ കാത്തിരുന്നത്. നിരവധി വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അനില്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റിയിരിക്കുകയാണ്.
അടുത്തിടെ അന്തരിച്ച സംവിധായകന് സച്ചിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് അനില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ…’ എന്നായിരുന്നു എഫ്ബി പോസ്റ്റിലെ അനിലിന്റെ വാക്കുകള്‍. സച്ചിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടനാണ് അനിൽ നെടുമങ്ങാട്. നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കി വിടപറയുമ്പോഴും അദ്ദേഹത്തിന്റെ എഫ്ബി കവര്‍ ചിത്രമായി സച്ചിയുടെ ഫോട്ടോയുണ്ട്.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…
Posted by Anil P. Nedumangad on Thursday, December 24, 2020
Comments