ഫൈസർ-ബയോൺടെക് കൊറോണ വാക്സിന്റെ 15,600 ഡോസ് കഴിഞ്ഞ ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഒമാനില്‍ കൊറോണ വാക്സീനേഷന് ഞാറാഴ്ച മുതല്‍ ആരംഭിക്കുന്നത്.
ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. മുൻഗണനാ പട്ടികയിലുള്ളവരിൽ 20 ശതമാനം പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നടത്തുക .
21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.ജനുവരിയില്‍ രണ്ടാം ഘട്ട വാക്സീന് 28,000 ഡോസ് ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്
Comments