പാല: പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെചൊല്ലി അവസാന നിമിഷവും ഇടതു മുന്നണിയില്‍ തര്‍ക്കം തുടരുന്നു. പദവി വീതം വെക്കാന്‍ കഴിയില്ലെന്നും അഞ്ച് വര്‍ഷവും ചെയര്മാന് സ്ഥാനം വേണമെന്നുമുളള നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. എന്നാല്‍ ഒരു വര്‍ഷമെങ്കിലും ചെയര്മാന് സ്ഥാനം വിട്ടു നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നപരിഹാരം വഴിമുട്ടിയത്. തര്‍ക്കം എങ്ങനെയും പരിഹരിക്കാന്‍ അണിയറയില്‍ തീവ്രശ്രമം ആണ് നടക്കുന്നത്.
ജോസ് കെ മാണിയെ മുന്നണിയില്‍ എടുത്തപ്പോള്‍ മുതല്‍ ഉള്ള അതൃപ്തി മാണി സി കാപ്പനും, സിപിഐയ്ക്കും നിലനില്‍ക്കുകയാണ്. ജോസ് കെ മാണിക്ക് തുടക്കത്തില്‍ തന്നെ വഴങ്ങി കൊടുക്കുന്നത് മുന്നണിയെ ദുര്‍ബലമാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ആദ്യമായാണ് ജോസ് കെ മാണിയുടെ ബലത്തില്‍ പാലാ നഗരസഭ ഇടതുമുന്നണി പിടിക്കുന്നത്. 26 അംഗ കൗണ്‍സിലില്‍ 17 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യുഡിഎഫിന് എട്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ രണ്ട് സീറ്റുകളില്‍ ഒതുങ്ങിയിരുന്ന സിപിഎമ്മിന് ഇക്കുറി 5 സീറ്റുകളാണ് ഉളളത്.
Comments