കോഴിക്കോട് ; വടകരയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം . കസ്റ്റംസ് റോഡിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ വീടിന് മുന്നിലുള്ള നടപ്പാതയിൽ പുലിയെ കണ്ടെന്നാണ് റിപ്പോർട്ട് . അഭ്യൂഹത്തെതുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി . വനംവകുപ്പും പോലീസും മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു.
പുലിയുടെ അലര്‍ച്ച പോലെയുള്ള ശബ്ദം കേട്ടതായി കസ്റ്റംസ് റോഡിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ളവർ പറയുന്നുണ്ട്. നായകള്‍ കൂട്ടത്തോടെ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ട് വീട്ടുകാര്‍ മുകള്‍ നിലയില്‍ നിന്ന് നോക്കിയപ്പോഴാണ് പുലിയുടെ വലിപ്പത്തിലുള്ള ജീവിയെ കണ്ടത്. പിന്നീട് ഇടവഴിയിലൂടെ ഓടിപോവുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മേഖലയിലെ സിസിടിവികളും പരിശോധിക്കാന്‍ തുടങ്ങി.
Comments