ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരിക്കെ പത്ത് ദിവസത്തിനുള്ളിൽ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ച് യുവതി. വിദേശ മാദ്ധ്യമമായ ‘ദി ഡെയിലി മെയിൽ’ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ല.
നിലവിൽ 17 ആഴ്ച ഗർഭിണിയാണ് യുവതി. സ്കാനിങ്ങിലാണ് ഇത് വ്യക്തമായതെന്നും മൂന്ന് മക്കളും ഒരേ ദിവസം ജനിക്കുമെന്നും വ്യത്യസ്ത ടിക് ടോക് വീഡിയോകളിൽ യുവതി പറഞ്ഞു. വീഡിയോ പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
മാസത്തിൽ രണ്ടുതവണ ഹൈപ്പർ ഓവുലേഷൻ സംഭവിച്ചു. അങ്ങനെയാണ് ഇരട്ടകളെ ഗർഭിണിയായതിന് ശേഷം വീണ്ടും ഗർഭം ധരിച്ചത്. ഗർഭധാരണ ഹോർമോണുകൾ അണ്ഡോത്പാദനം തടയുന്നു. പക്ഷേ തനിക്ക് അങ്ങനെ സംഭവിച്ചില്ലെന്നും യുവതി പറയുന്നു.
ആദ്യ ഗർഭധാരണത്തിനു ശേഷം ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ടെന്നും ഇതിനെ സൂപ്പർഫെറ്റേഷൻ എന്നാണ് പറയുന്നതെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Comments